ഐവ സാൽമിയ ഏരിയ ഖുർആൻ ടോക്ക്
text_fieldsഐവ സാൽമിയ ഏരിയ ‘ഖുർആൻ ടോക്കി’ൽ സക്കീർ ഹുസൈൻ തുവ്വൂർ സംസാരിക്കു
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) സാൽമിയ ഏരിയ ഖുർആൻ പഠിതാക്കളെ പങ്കെടുപ്പിച്ച് ഖുർആൻ ടോക്ക് നടത്തി.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി കേന്ദ്ര ശൂറ അംഗം സക്കീർ ഹുസൈൻ തുവ്വൂർ ‘ഖുർആൻ വെളിച്ചമാണ്’ വിഷയത്തിൽ സംസാരിച്ചു.
ഐവ സാൽമിയ ഏരിയ ‘ഖുർആൻ ടോക്ക്’ സദസ്സ്
നമ്മൾ എവിടന്ന് വന്നവരാണ്, എന്തിന് വന്നവരാണ്, എന്താണ് നമുക്ക് ഈ ഭൂമിയിൽ ചെയ്യാനുള്ള ദൗത്യം, ഇനി നമ്മൾ എങ്ങോട്ട് പോകേണ്ടവരാണ് എന്നീ ചോദ്യങ്ങളുടെ കൃത്യമായ ഉത്തരം ഖുർആൻ വ്യക്തമാക്കുന്നതായി അദ്ദേഹം ഉണർത്തി.ഏരിയ പ്രസിഡൻറ് ജസീറ ആസിഫ് അധ്യക്ഷത വഹിച്ചു. നബീല അനസ് ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി ബനീഷ റസാഖ് സ്വാഗതവും ഹുസ്ന നജീബ് നന്ദിയും പറഞ്ഞു.

