ഐവ ഗേൾസ് മീറ്റ് സംഘടിപ്പിച്ചു
text_fieldsഐവ ഗേൾസ് മീറ്റിൽ ജുമാൻ വാഴക്കാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇസ്ലാമിക് വുമൺസ് അസോസിയേഷൻ (ഐവ) ഫഹാഹീൽ ഏരിയ മുതിർന്ന പെൺകുട്ടികൾക്ക് ഗേൾസ് മീറ്റ് സംഘടിപ്പിച്ചു. യൂനിറ്റി സെന്ററിൽ നടന്ന പരിപാടി കുട്ടികളിൽ ഇസ്ലാമിക ബോധവും അറിവും വളർത്തിയെടുക്കാനുതകുന്നതായിരുന്നു. ഏരിയ ഗേൾസ് വിങ് പ്രസിഡന്റ് ആയിഷ മിൻഹ അധ്യക്ഷത വഹിച്ചു.
ദാനിയ കൊടക്കാട് ഖുർആൻ ക്ലാസ് എടുത്തു. ‘ആരാധനയുടെ ചൈതന്യം’ എന്ന വിഷയത്തിൽ ജുമാൻ വാഴക്കാട് മുഖ്യ പ്രഭാഷണം നടത്തി. മനഃശാസ്ത്രജ്ഞരായ നിയയും ശിബിലിയും കുട്ടികളുമായി സംവദിച്ചു. ആലിയ സാബിക ഉദ്ബോധനം നടത്തി. ഗേൾസ് വിങ് കൺവീനർ സെമിയ ഫൈസൽ, ഫഹാഹീൽ ഏരിയ ഐവ പ്രസിഡന്റ് സുമിയ നിയാസ്, സെമിയത്ത് യൂനുസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

