ഐവ ഫർവാനിയ ഏരിയ ഖുർആൻ ടോക്ക്
text_fieldsകുവൈത്ത് സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഖുർആൻ പഠിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഓൺലൈനായി ഖുർആൻ ടോക്ക് സംഘടിപ്പിച്ചു. 'ഖുർആൻ വെളിച്ചമാണ്' എന്ന വിഷയത്തെ ആസ്പദമാക്കി ഫൈസൽ മഞ്ചേരി സംസാരിച്ചു.
അല്ലാഹു മാനവലോകത്തിന് ചെയ്തു തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ഖുർആൻ. മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അതിലുണ്ടെന്നും അത് പഠിക്കാന്‍ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഉണർത്തി. നവാൽ അഫ്സലിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിക്ക് മുഫീദ സദറുദീൻ സ്വാഗതം പറഞ്ഞു. ഐവ ഫർവാനിയ ഏരിയ പ്രസിഡന്റ് അസ്മിന അഫ്താബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെമിന അശ്റഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

