ഐവ ഫർവാനിയ ഖുർആൻ പഠനസംഗമം
text_fieldsഐവ ഫർവാനിയ ഖുർആൻ പഠനസംഗമത്തിൽ ഷഫീക് അബ്ദുസമദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘ഖുർആൻ ഏറ്റവും നേരായ പാതയിലേക്ക് വഴികാട്ടുന്നു’ എന്ന പ്രമേയത്തിൽ ഇസ്‌ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയയിൽ ഖുർആൻ പഠനസംഗമം സംഘടിപ്പിച്ചു. ഫർവാനിയ മെഡെക്സ് മെഡിക്കൽ സെന്റർ ഹാളിൽ നടന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് റസീന മുഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഷഫീക് അബ്ദുസമദ് മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ അതിന്റെ അർഹമായ രീതിയിൽ പാരായണം ചെയ്യുക എന്നാൽ നാവും ബുദ്ധിയും ഹൃദയവും ഒരുപോലെ അതിൽ പങ്കുചേരുക എന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നാവ് വ്യക്തമായി ഓതുകയും, ബുദ്ധി അതിന്റെ അർഥം ഗ്രഹിക്കുകയും, ഹൃദയം അതിൽ നിന്ന് ഉപദേശം ഉൾക്കൊള്ളുകയും ചെയ്യണമെന്നും ഉണർത്തി. ശർബി ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി മുഫീദ സ്വാഗതം പറഞ്ഞു. മെഹബൂബ അനീസ് സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

