ഐവ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
text_fieldsഇസ്ലാമിക് വിമൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ കുവൈത്ത് ഫഹാഹീൽ യൂനിറ്റി സെന്ററിൽ വാർഷിക ജനറൽ ബോഡിയും റിപ്പോർട്ട് അവതരണവും അവലോകനവും നടത്തി. ഐവ പ്രസിഡന്റ് സമിയ ഫൈസലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാ അംഗം ഇ.സി. ആയിഷ മുഖ്യാതിഥിയായി. വാർഷിക പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട്, യൂനിറ്റ് താരതമ്യ റിപ്പോർട്ട് എന്നിവ ജനറൽ സെക്രട്ടറി നജ്മ ഷെരീഫ്, ട്രഷറർ ആശ ദൗലത്, സെക്രട്ടറി സജ്ന സുബൈർ, ജൈഹാൻ സജീർ എന്നിവർ അവതരിപ്പിച്ചു. നാജിയ മെഹ്നാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി നജ്മ ഷെരീഫ് സ്വാഗതം പറഞ്ഞു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് റിപ്പോർട്ടുകളുടെ അവലോകനവും സമാപനവും നടത്തി. ഐവ വനിതകൾക്ക് നടത്തിയ ഖൂർആൻ പരീക്ഷ, പ്രസംഗ മത്സരം, പ്രശ്നോത്തരി, ഗേൾസ് വിങ് കുട്ടികൾക്കായി നടത്തിയ ഹദീസ് പരീക്ഷ, പ്രസംഗ മത്സരം എന്നിവയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

