ഐവ വാർഷിക ജനറൽ ബോഡിയും സംഘടന കാമ്പയിൻ ഉദ്ഘാടനവും
text_fieldsഐവ വാർഷിക ജനറൽ ബോഡിയും സംഘടന കാമ്പയിൻ ഉദ്ഘാടനവും കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ‘വിശുദ്ധിയിലൂടെ വിമോചനത്തിലേക്ക്’ തലക്കെട്ടിൽ ജനുവരി 18 മുതൽ ഫെബ്രുവരി 18 വരെ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കം.
ഫഹാഹീൽ യൂനിറ്റി സെന്ററിൽ കാമ്പയിൻ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ പ്രാധാന്യവും ലക്ഷ്യവും അദ്ദേഹം വിശദീകരിച്ചു.
ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആശ ദൗലത്ത് ഒരുവർഷത്തെ ഐവയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഐ.ജി ശൂറാ അംഗം പി.കെ. മനാഫ് റിപ്പോർട്ട് അവലോകനം ചെയ്ത് സംസാരിച്ചു. സൗമി സബീറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി ദൗലത്ത് സ്വാഗതം പറഞ്ഞു.