ഐവ അബ്ബാസിയ ഏരിയ സംഗമം
text_fieldsഐവ അബ്ബാസിയ ഏരിയ സംഗമത്തിൽ നിയാസ് ഇസ്ലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വിശുദ്ധിയിലൂടെ വിമോചനത്തിലേക്ക്’തലക്കെട്ടിൽ ഒരു മാസക്കാലമായി ഐവ കുവൈത്ത് നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി ഐവ അബ്ബാസിയ ഏരിയ ഏരിയ സംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജൈഹാൻ സജീർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ശൂറ അംഗം നിയാസ് ഇസ്ലാഹി, യുവപണ്ഡിതനും പ്രഭാഷകനുമായ ഡോ. അലിഫ് ഷുക്കൂർ എന്നിവർ വിഷയം അവതരിപ്പിച്ചു. മനുഷ്യജീവിതത്തിന്റെ സംസ്കരണത്തെക്കുറിച്ചും മനുഷ്യന്റെ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. പരിപാടിയിൽ സമീറ മുനീർ ഖിറാഅത്ത് നടത്തി. ജെസ്നാസ് ഹഫ്സൽ സ്വാഗതവും ഷമീന റാഷിദ് നന്ദിയും പറഞ്ഞു.

