ലുലു ഹൈപർ മാർക്കറ്റിൽ ഇറ്റാലിയൻ വാരത്തിന് തുടക്കം
text_fieldsലുലു ഹൈപർ മാർക്കറ്റ് ‘ഇറ്റാലിയൻ പ്രമോഷൻ 2022’ ഇറ്റാലിയൻ അംബാസഡർ
എച്ച്.ഇ. കാർലോ ബാൽഡോച്ചി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഭക്ഷണങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയുമായി ലുലു ഹൈപർ മാർക്കറ്റിൽ ഇറ്റാലിയൻ വാരത്തിന് തുടക്കം. ഈമാസം 12ന് ആരംഭിച്ച 'ഇറ്റാലിയൻ പ്രമോഷൻ 2022' 18വരെ നീളും.
ലുലു ഹൈപർ മാർക്കറ്റിന്റെ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും നടക്കുന്ന മേളയിൽ ഇതോടനുബന്ധിച്ച് പ്രത്യേക പ്രദർശനങ്ങളും ആരംഭിച്ചിട്ടുണ്ട്. ലുലു ഹൈപർ മാർക്കറ്റിന്റെ എഗൈല ശാഖയിൽ ഇറ്റാലിയൻ അംബാസഡർ എച്ച്.ഇ. കാർലോ ബാൽഡോച്ചി പ്രമോഷൻ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപർ മാർക്കറ്റ് കുവൈത്തിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഷോപ്പുടമകളും പങ്കെടുത്തു. പ്രശസ്ത ഇറ്റാലിയൻ ബ്രാൻഡുകളിൽനിന്നുള്ള ഒറിജിനൽ ഉൽപന്നങ്ങൾ പ്രത്യേക വിലകളിൽ ലഭ്യമാണ്. ഇറ്റാലിയൻ വിഭവങ്ങളുമായി പ്രത്യേക ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഇറ്റാലിയൻ സ്മാരകങ്ങളുടെ വലിയ കട്ടൗട്ടുകളും ചിത്രങ്ങളും പ്രമോഷനിലെ ആകർഷകതയാണ്. പരമ്പരാഗത ഇറ്റാലിയൻ നൃത്ത പ്രകടനങ്ങളുടെ പ്രദർശനവും കാണാം. ഉയർന്നനിലവാരമുള്ള ഉൽപന്നങ്ങൾ വിലക്കിഴിവോടെ വാങ്ങുന്നതിനൊപ്പം മികച്ച ഷോപ്പിങ് അനുഭവവും സമ്മാനിക്കുന്നതാണ് 'ഇറ്റാലിയൻ പ്രമോഷൻ 2022'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

