ബാലവേദി കുവൈത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു
text_fieldsബാലവേദി കുവൈത്ത് ഒാൺലൈനായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹ സമിതിയംഗം ജോജി കൂട്ടുമേൽ മുഖ്യ പ്രഭാഷണം നടത്തി.
ബാലവേദി സാൽമിയ മേഖല സെക്രട്ടറി ആർവിൻ ഷാജി സ്വാഗതവും അബൂഹലീഫ മേഖല പ്രസിഡൻറ് ആൻവി ജോസ് നന്ദിയും പറഞ്ഞു. കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ്, ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ സംസാരിച്ചു.
ബാലവേദി സാൽമിയ മേഖല രക്ഷാധികാരി ബെറ്റി സെബാസ്റ്റ്യൻ ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിക്ക് നേതൃത്വം നൽകി.

