കുവൈത്ത് മഹാ ഇടവക ദിനം ആഘോഷിച്ചു
text_fieldsസെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ദിനാഘോഷം
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകദിനം ആഘോഷിച്ചു. മഹാ ഇടവക വികാരി ഫാ. ജിജു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി ജോൺ പി. ജോസഫ് സ്വാഗതവും കൺവീനർ ജേക്കബ് റോയ് നന്ദിയും പറഞ്ഞു. ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, എൻ.ഇ.സി.കെ സെക്രട്ടറി റോയ് യോഹന്നാൻ, സഭാ മനേജിങ് കമ്മിറ്റിയംഗം കെ.ഇ. മാത്യൂസ്, ഭദ്രാസന കൗൺസിൽ അംഗം എബ്രഹാം അലക്സ്, പ്രാർഥന യോഗ ജനറൽ സെക്രട്ടറി ജീൻ രാജാ വർഗീസ് എന്നിവർ സംസാരിച്ചു.
നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ 60 വയസ്സ് തികഞ്ഞ സീനിയർ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ചും ഇടവകയിൽ 25 വർഷം അംഗത്വം പൂർത്തിയാക്കിയവർക്കും, 10, 12 ക്ലാസുകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കും മെമെന്റോ നൽകിയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

