Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മെ​ന്ന​ത് തെ​റ്റ്; വ്യാ​ജം പ്ര​ച​രി​പ്പി​ച്ചാൽ ക​ർ​ശ​ന ന​ട​പ​ടി

text_fields
bookmark_border
താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മെ​ന്ന​ത് തെ​റ്റ്;  വ്യാ​ജം പ്ര​ച​രി​പ്പി​ച്ചാൽ ക​ർ​ശ​ന ന​ട​പ​ടി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള ബ​ഹു​നി​ല താ​മ​സ കെ​ട്ടി​ട​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും തെ​റ്റാ​ണ്, വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണം. വ്യാ​ജം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന തെ​റ്റാ​യ​തും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ എ​ല്ലാ വീ​ഡി​യോ​ക​ളും സൈ​ബ​ർ ക്രൈം ​വ​കു​പ്പ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ന്റ് ധാ​രി അ​ൽ അ​വാ​ദി പ​റ​ഞ്ഞു.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ദേ​ശീ​യ സു​ര​ക്ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പൗ​ര​ന്മാ​രി​ലും താ​മ​സ​ക്കാ​രി​ലും ഭ​യം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ്. തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വാ​ർ​ത്ത​ക​ൾ, വി​വ​ര​ങ്ങ​ൾ പോ​സ്റ്റു​ക​ൾ എ​ന്നി​വ​യി​ൽ വ​ഞ്ചി​ത​രാ​ക​രു​ത്.

രാ​ജ്യ​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​യ​മ​നം പാ​ലി​ക്കാ​നും വാ​ർ​ത്ത​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക​വും അം​ഗീ​കൃ​ത​വു​മാ​യ ചാ​ന​ലു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​നും ധാ​രി അ​ൽ അ​വാ​ദി ആ​ഹ്വാ​നം ചെ​യ്തു.

പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​തും കിം​വ​ദ​ന്തി​ക​ളോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളും അ​ക്കൗ​ണ്ടു​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ സൈ​ബ​ർ കു​റ്റ​കൃ​ത്യ വ​കു​പ്പ് സ​ജീ​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പു​ന:​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrong informationspreadStrict Actionfalse information
News Summary - It is wrong to say that there are attacks on hostels; strict action will be taken if false information is spread
Next Story