Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്ദ​ർ​ശ​ക വി​സ...

സ​ന്ദ​ർ​ശ​ക വി​സ ഒ​ക്​​ടോ​ബ​റി​ൽ അ​നു​വ​ദി​ച്ചു​തു​ട​ങ്ങു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​

text_fields
bookmark_border
സ​ന്ദ​ർ​ശ​ക വി​സ ഒ​ക്​​ടോ​ബ​റി​ൽ അ​നു​വ​ദി​ച്ചു​തു​ട​ങ്ങു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ ഒ​ക്​​ടോ​ബ​റി​ൽ അ​നു​വ​ദി​ച്ചു​തു​ട​ങ്ങു​മെ​ന്ന്​ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​പ്പോ​ൾ ക​മേ​ഴ്​​സ്യ​ൽ, ഫാ​മി​ലി സ​ന്ദ​ർ​ശ​ക വി​സ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ​യും കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യു​ടെ​യും പ്ര​ത്യേ​കാ​നു​മ​തി​യോ​ടെ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്.

വ​ള​രെ കു​റ​ച്ച്​ വി​സ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ഇ​തി​ൽ അ​ധി​ക​വും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ​യും തൊ​ഴി​ൽ മേ​ഖ​ല​ക്ക്​ ആ​വ​ശ്യ​മാ​യ ചി​ല പ്ര​ഫ​ഷ​ന​ലു​ക​ളി​ലെ ഉ​പ​ദേ​ശ​ക​രു​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കും എ​ൻ​ട്രി വി​സ അ​നു​വ​ദി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ൾ​ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

തി​രി​ച്ചു​വ​ര​വ്​ സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം മാ​റി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ധി​യെ​ടു​ത്ത്​ പോ​കാ​ൻ പ​ല​രും മ​ടി​ക്കു​ന്നു. ഇ​പ്പോ​ൾ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ത്ത ആ​ഴ്​​ച​ക​ളി​ലും ഇ​തേ​നി​ല തു​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഒ​ക്​​ടോ​ബ​ർ മു​ത​ൽ സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. പു​തി​യ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും ടി.​പി.​ആ​ർ നി​ര​ക്കും കു​റ​ഞ്ഞു​വ​രു​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​തി​െൻറ നേ​ട്ട​മാ​യാ​ണ്​ ഇ​തു​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കു​വൈ​ത്ത്​ ഘ​ട്ടം​ഘ​ട്ട​മാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ അ​ടു​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityvisiting visa
News Summary - It is reported that visitor visas will be issued in October.
Next Story