കുട്ടിക്കളിയല്ലിത്; കൈയടി അർഹിക്കുന്ന വലിയ നന്മ
text_fieldsകുട്ടികളുടെ പോക്കറ്റ്മണി ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പദ്ധതിക്ക് ബാലവേദി കുവൈത്ത് തുടക്കം കുറിച്ചപ്പോൾ
കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ നാട് കടന്നുപോകുന്ന ദുർഘട ഘട്ടത്തിൽ തങ്ങളാൽ കഴിയുന്ന സഹായത്തിന് സന്നദ്ധരായി കുട്ടികളുടെ കൂട്ടായ്മ. ബാലവേദി കുവൈത്താണ് അംഗങ്ങളായ കുട്ടികൾക്ക് കിട്ടിയ പോക്കറ്റ് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന കാമ്പയിൻ സംഘടിപ്പിച്ചത്.
അബ്ബാസിയ, സാൽമിയ, ഫഹഹീൽ, അബൂഹലീഫ ബാലവേദി മേഖല സമിതികളാണ് ഇതിനു നേതൃത്വം നൽകുന്നത്.മുൻ കാലങ്ങളിലും ബാലവേദിയുടെ നേതൃത്വത്തിൽ Less chocolate, more charity എന്ന മുദ്രാവാക്യമുയർത്തി കാരുണ്യം പദ്ധതിയുടെ കീഴിൽ നാട്ടിൽ ഭക്ഷണത്തിനും ചികിത്സക്കും പഠനത്തിനും വകയില്ലാത്ത ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായം എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

