Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ധ്യ​മ​ങ്ങ​ൾ...

മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റു​തി​രു​ത്തു​ന്ന​ത് ന​ല്ല​കാ​ര്യം

text_fields
bookmark_border
മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റു​തി​രു​ത്തു​ന്ന​ത് ന​ല്ല​കാ​ര്യം
cancel
camera_alt

മീ​ഡി​യ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ 


മു​ൻ​വി​ധി​ക​ൾ റി​പ്പോ​ർ​ട്ടു​ക​ളാ​ക​രു​ത്

പ്ര​ത്യേ​ക സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മു​ൻ​വി​ധി​ക​ൾ​ക്ക് കീ​ഴ്പ്പെ​ടു​ക​യും അ​തു റി​പ്പോ​ർ​ട്ട​റു​ടെ​യും ആ​ങ്ക​റു​ടെ​യും ചോ​ദ്യ​ങ്ങ​ളാ​യി മാ​റു​ക​യും ഇ​തു​വെ​ച്ച് തി​യ​റി​ക​ൾ ച​മ​ക്കു​ക​യും ച​ർ​ച്ച​ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക്ക് ഭൂ​ഷ​ണ​മ​ല്ല. ചി​ല സ​ന്ദ​ർ​ഭ​ത്തി​ൽ ഇ​ത് സം​ഭ​വി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ങ്ങ​ളി​ലെ വാ​സ്ത​വ​മ​ല്ല, അ​തി​നോ​ട് അ​നു​ബ​ന്ധ​മാ​യി എ​ന്തൊ​ക്കെ വ​രാം, എ​ന്തൊ​ക്കെ പ​റ​യാ​ൻ ക​ഴി​യും, ഏ​തൊ​ക്കെ ത​ര​ത്തി​ലു​ള്ള സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാം എ​ന്നു​ള്ള​താ​ണ് ആ​ദ്യ​മേ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​താ​ണ് ക​ള​മ​ശ്ശേ​രി വി​ഷ​യ​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​യ​ത്. ഇ​തേ പ്ര​ശ്നം ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ലു​മു​ണ്ട്. ഹ​മാ​സ് എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ​പോ​ലും ശ്ര​മം ന​ട​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ളും പാ​ശ്ചാ​ത്യ​മാ​ധ്യ​മ​ങ്ങ​ളും പ​റ​ഞ്ഞു​പ​ര​ത്തു​ന്ന ചി​ല സ​ങ്ക​ൽ​പ​ങ്ങ​ളു​ണ്ട്. അ​തി​നെ ആ​ശ്ര​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. എ​ന്നാ​ൽ, ഒ​രു​പാ​ട് വി​ഷ​യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഈ ​തെ​റ്റു​പ​റ്റു​ന്നു എ​ന്ന് പ​റ​യാ​നു​മാ​കി​ല്ല. ഇ​ത് വ​ള​രെ സെ​ല​ക്ടീ​വാ​ണെ​ന്നും കാ​ണാ​നാ​കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള പേ​രു​ക​ൾ, സ്ഥ​ല​നാ​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​തി​വേ​ഗം ഊ​ഹ​ങ്ങ​ൾ പ​ട​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റു​തി​രു​ത്തു​ന്ന​ത് ന​ല്ല​കാ​ര്യം

മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റു​പ​റ്റു​മ്പോ​ൾ തി​രു​ത്തു​ന്ന​ത് ന​ല്ല​കാ​ര്യ​മാ​ണ്. തെ​റ്റു​സം​ഭ​വി​ച്ചു എ​ന്ന് ബോ​ധ്യ​മാ​യാ​ൽ അ​ത് തി​രു​ത്ത​ണ​മെ​ന്നും വാ​യ​ന​ക്കാ​രെ​യും പ്രേ​ക്ഷ​ക​രെ​യും അ​റി​യി​ക്ക​ണ​മെ​ന്നും എ​ന്നാ​ണ് എ​ന്റെ പ​ക്ഷം. അ​ബ​ദ്ധം സം​ഭ​വി​ച്ചാ​ൽ തി​രു​ത്തു​ന്ന​തി​ൽ മീ​ഡി​യ​വ​ൺ മ​ടി​കാ​ണി​ക്കാ​റി​ല്ല. ഒ​രു പ​ത്ര​വും ക​ഴി​ഞ്ഞ ദി​വ​സം തെ​റ്റു പ​റ്റി​യ​താ​യി വ്യ​ക്ത​മാ​ക്കി. ഈ ​രീ​തി എ​ല്ലാ മാ​ധ്യ​മ​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. മാ​ധ്യ​മ​മേ​ഖ​ല​യി​ൽ ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഇ​ത് ചെ​റി​യ​തോ​തി​ലെ​ങ്കി​ലും വ​ഴി​വെ​ക്കും. മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ബോ​ധ​പൂ​ർ​വ​മാ​യും അ​ല്ലാ​തെ​യും ന​ട​ക്കു​ന്നു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് രൂ​ക്ഷ​മാ​ണ്. ഈ ​എ​തി​ർ​പ്പി​ന്റെ പ്ര​ധാ​ന​കാ​ര​ണം രാ​ഷ്ട്രീ​യ​മാ​ണെ​ന്നും കാ​ണാ​നാ​കും. അ​തേ​സ​മ​യം, മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ചി​ല തി​രു​ത്തേ​ണ്ട വി​ഷ​യ​ങ്ങ​ളു​ണ്ട്. നി​ല​വാ​ര​ത്ത​ക​ർ​ച്ച ശ്ര​ദ്ധ​ന​ൽ​കേ​ണ്ട മേ​ഖ​ല​യാ​ണ്.

തി​ര​ക്കു​ക​ളു​ണ്ട്, ക​ഥ തു​ട​രും

എ​ഴു​ത്ത് മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. പു​തി​യ നോ​വ​ൽ പു​റ​ത്തി​റ​ക്കി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. 12 പൊ​ളി​റ്റി​ക്ക​ൽ ക​ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മാ​ഹാ​ര​വും അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി. ജോ​ലി​ത്തി​ര​ക്കു​ക​ൾ എ​ഴു​ത്ത് മു​ട​ക്കാ​റു​ണ്ട്. എ​ഴു​ത്തി​നാ​യി മാ​ത്രം ഇ​രി​ക്കു​ന്ന സ​മ​യം കു​റ​വാ​ണ് എ​ന്ന​താ​ണ് പ്ര​ധാ​ന ത​ട​സ്സം. തി​ര​ക്കു​ക​ളി​ൽ പാ​തി​വ​ഴി​യി​ൽ പ​ല​തും മു​റി​ഞ്ഞു​പോ​കു​ന്നു​മു​ണ്ട്. എ​ങ്കി​ലും എ​ഴു​താ​ൻ​ത​ന്നെ​യാ​ണ് പ​ര​മാ​വ​ധി ശ്ര​മം.

പ്ര​വാ​സം സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ പാ​ഠം

പ​ല ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി ത​വ​ണ ​സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സം സൃ​ഷ്ടി​ക്കു​ന്ന ഒ​രു കേ​ര​ളീ​യ ബോ​ധ​മു​ണ്ട്. അ​തി​ലൂ​ടെ മ​ല​യാ​ളി​ത്തം ഇ​വ​ർ സ്വ​ന്തം നി​ല​ക്ക് ക​ണ്ടെ​ത്തു​ന്നു. അ​ധ്വാ​ന​ത്തി​ന്റെ മൂ​ല്യം അ​റി​ഞ്ഞ് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ. സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ ​ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തു​ന്ന​തി​ൽ പ്ര​വാ​സി​ക​ൾ എ​ന്നും മു​ന്നി​ലാ​ണ്. പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ഇ​വ ക​ണ്ടു​പ​ഠി​ക്കാ​നാ​കും. കേ​ര​ള​ത്തി​​ലെ നി​ല​വി​ലു​ള്ള സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്ന് ആ​ദ​ര​വോ​ടെ​യ​ല്ലാ​തെ പ്ര​വാ​സി​ക​ളെ നോ​ക്കി​ക്കാ​ണാ​നാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - It is good that the media corrects mistakes.
Next Story