അഫ്ഗാനിൽനിന്ന് രക്ഷപ്പെടുന്ന അമേരിക്കക്കാരുടെ ഇടത്താവളമായി കുവൈത്ത്
text_fieldsഅഫ്ഗാനിസ്താനിൽനിന്ന് അമേരിക്കയിലേക്ക് പോകുന്നവർ ഇടത്താവളമായി കുവൈത്തിൽ
കുവൈത്ത് സിറ്റി: താലിബാൻ ഭരണം പിടിച്ചതിനെതുടർന്ന് അഫ്ഗാനിസ്താനിൽനിന്ന് രക്ഷപ്പെടുന്ന അമേരിക്കക്കാരുടെ പ്രധാന ഇടത്താവളമായി കുവൈത്ത്. 850 അമേരിക്കൻ പൗരന്മാരുമായും കാബൂളിലെ അമേരിക്കൻ എംബസി ജീവനക്കാരുമായും അഞ്ച് വിമാനങ്ങൾ കഴിഞ്ഞ ദിവസം കുവൈത്ത് വിട്ടു.നേരത്തെ അമേരിക്കയിലേക്ക് അഭയംതേടി പോകുന്ന അഫ്ഗാൻ പൗരന്മാരും കുവൈത്ത് വഴിയെത്തി ഒരു ദിവസം എയർപോർട്ട് ഹോട്ടലിൽ താമസിച്ചിരുന്നു. അഫ്ഗാനിൽ അടിയന്തര സൈനിക ഇടപെടലുകൾക്ക് അമേരിക്ക പരിഗണിക്കുന്നത് കുവൈത്തിലെ സൈനിക താവളത്തെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

