അപശബ്ദങ്ങൾകൊണ്ട് പ്രവാചകന്റെ പ്രഭ തകരില്ല -നാസർ മുതൈരി
text_fieldsകെ.കെ.ഐ.സി സംഘടിപ്പിക്കുന്ന ‘മുഹമ്മദ് നബി: മാനവരിൽ മഹോന്നതൻ’ കാമ്പയിൻ ഔഖാഫ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസർ അൽമുതൈരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാരുണ്യത്തിന്റെയും മാനവികതയുടെയും മഹനീയ മാതൃകയായിരുന്നു മുഹമ്മദ് നബിയെന്നും അപശബ്ദങ്ങൾ അദ്ദേഹത്തിന്റെ പ്രഭക്ക് ഒരു കോട്ടവും വരുത്തുന്നില്ലെന്നും കുവൈത്ത് ഔഖാഫ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസർ അൽമുതൈരി പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന 'മുഹമ്മദ് നബി: മാനവരിൽ മഹോന്നതൻ' കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജ്ഞതയും അവിവേകവുമാണ് വിദ്വേഷപ്രചാരകരുടെ ആയുധം. വൈജ്ഞാനികമായ ഇടപെടലുകളാണ് ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്രസ്വ സന്ദർശനാർഥം കുവൈത്തിൽ വന്ന യുവ പ്രഭാഷകൻ മുനവ്വർ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. 'പ്രവാചകനിന്ദ ചർച്ച ചെയ്യുമ്പോൾ' വിഷയത്തിൽ കെ.സി. മുഹമ്മദ് നജീബ് സംസാരിച്ചു.
കെ.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് സക്കീർ കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും കെ.കെ.ഐ.സി ദഅ്വ സെക്രട്ടറി മഹബൂബ് കാപ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

