വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് കുറക്കും
text_fieldsആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഫൈസൽ അൽ നവാഫ് അസ്സബാഹ് അഹ്മദി ഗവർണറേറ്റിലെ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്
സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് കുറക്കാൻ നീക്കം. ഇതുസംബന്ധിച്ച് പഠനം നടത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഫൈസൽ അൽ നവാഫ് അസ്സബാഹ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അഹ്മദി ഗവർണറേറ്റിലെ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഡ്രൈവിങ് ലൈസൻസ് ഉടമപ്പെടുത്താൻ അർഹതക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുകയാണ് വഴി. രാജ്യത്ത് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഉപാധിയുണ്ട്. ചുരുങ്ങിയത് 600 ദിനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ടുവർഷം താമസം എന്നിവയാണ് ഉപാധി. ജോലിമാറ്റമോ മറ്റോ ആയ കാരണത്താൽ ഇൗ പരിധിക്ക് പുറത്താവുന്നവർ ലൈസൻസ് തിരിച്ചേൽപിക്കേണ്ടതുണ്ട്. ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കും. ഇത്തരം തസ്തികകളിൽനിന്ന് മാറിയാൽ ലൈസൻസ് തിരിച്ചേൽപിക്കണം. ഇങ്ങനെ ചെയ്യാത്തവരെ പിടികൂടുന്നതിന് പുതിയ മെക്കാനിസം രൂപപ്പെടുത്തും. 'സെക്യൂരിറ്റി സൂപ്പർവിഷൻ ഡിപ്പാർട്മെൻറ്' എന്ന പേരിൽ ഗതാഗത വകുപ്പിന് കീഴിൽ പ്രത്യേക വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. വിദേശികളുടെ ലൈസൻസ് പരിശോധിച്ച് നിയമസാധുത ഉറപ്പാക്കലാണ് വകുപ്പിെൻറ പ്രധാന ഉത്തരവാദിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

