ഇസ്രായേൽ അധിനിവേശം; അന്താരാഷ്ട്ര സമൂഹം ഇടപെടണം-കുവൈത്ത്
text_fieldsഅംബാസഡർ നാസർ അൽ ഹെയ്ൻ
കുവൈത്ത് സിറ്റി: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഫലസ്തീനുകൾക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നൽകാനും ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തെ ഓർമിപ്പിച്ച് കുവൈത്ത്. ഐക്യരാഷ്ട്രസഭയിലെ (യു.എൻ) കുവൈത്ത് സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്നാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെ പിന്തുണക്കുന്നതിനായി കുവൈത്തും ബെൽജിയവും ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷനും (ഐ.എൽ.ഒ) സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനീവയിലെ യു.എൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
ഫലസ്തീനികൾക്കെതിരെയുള്ള ആക്രമണങ്ങൾ കണക്കിലെടുക്കുമ്പോൾ ഗസ്സയിലെ സ്ഥിതി ഗുരുതരമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടെന്ന് അൽ ഹെയ്ൻ ചൂണ്ടിക്കാട്ടി. നുസൈറാത്ത് ക്യാമ്പിലെ ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യമാണ് ഇതിൽ ഏറ്റവും പുതിയതെന്നും സൂചിപ്പിച്ചു. ഇസ്രായേൽ എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളും ലംഘിച്ചതിന്റെ ശക്തമായ തെളിവാണ് റഫയിൽ നടക്കുന്നത്. ഇസ്രായേൽ അധിനിവേശ ആക്രമണങ്ങൾക്കെതിരെ ഐക്യപ്പെടാനും അടിയന്തര മാനുഷിക സഹായം നൽകാനും അൽ ഹൈൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

