Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണം അതിക്രമങ്ങളുടെ തുടർച്ച

text_fields
bookmark_border
സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് കുവൈത്തിന്റെ ഉറച്ച പിന്തുണ മന്ത്രാലയം ആവർത്തിച്ചു
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണം അതിക്രമങ്ങളുടെ തുടർച്ച
cancel

കുവൈത്ത് സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ പട്ടണങ്ങളിൽ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ ശക്തികൾ തുടരുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഇതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്.

സമാധാന ശ്രമങ്ങളെ തകർക്കുക, ഫലസ്തീൻ ജനതക്കെതിരായ ലംഘനങ്ങളും കുറ്റകൃത്യങ്ങളും തുടരാൻ കുടിയേറ്റക്കാരെ പ്രാപ്തരാക്കുക എന്നീ ഇസ്രായേൽ നീക്കങ്ങൾ ആക്രമണങ്ങൾ വ്യക്തമാക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. അക്രമങ്ങൾ തടയുന്നതിനും കുറ്റക്കാരെ കണ്ടെത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

കിഴക്കൻ ജറുസലം തലസ്ഥാനമായി 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് കുവൈത്തിന്റെ ഉറച്ച പിന്തുണ മന്ത്രാലയം ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israeli attack in the West Bank
Next Story