യു.എൻ.ആർ.ഡബ്ല്യു.എ ആസ്ഥാനത്ത് ഇസ്രായേൽ റെയ്ഡ്; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: കിഴക്കൻ ജറൂസലമിലെ ശൈഖ് ജറാഹ് പരിസരത്തുള്ള ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ദുരിതാശ്വാസ പ്രവർത്തന ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ആസ്ഥാനത്ത് ഇസ്രായേൽ അധിനിവേശ സേന നടത്തിയ റെയ്ഡിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ റെയ്ഡ് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ നേരിട്ടുള്ള ലംഘനവും വെല്ലുവിളിയുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
യു.എൻ.ആർ.ഡബ്ല്യു.എക്ക് അചഞ്ചലമായ പിന്തുണയും കുവൈത്ത് ആവർത്തിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ നിന്നും യു.എൻ.ആർ.ഡബ്ല്യു.എയെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
