ഇസ്രായേൽ ആണവ നിർവ്യാപന ഉടമ്പടിയിൽ ചേരുന്നത് അനിവാര്യം
text_fieldsഅബ്ദുൽ അസീസ് അൽ സഈദി
കുവൈത്ത് സിറ്റി: ലോകത്തിന്റെ സുരക്ഷക്ക് അനിവാര്യമായ ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ചേരുന്നതിന് ഇസ്രായേലിനെ നിർബന്ധിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായി കുവൈത്ത് നയതന്ത്രജ്ഞൻ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐ.എ.ഇ.എ) റിപ്പോർട്ട് ചർച്ച ചെയ്യുന്ന യു.എൻ.ജി.എ യോഗത്തിൽ കുവൈത്ത് സ്ഥിരം പ്രതിനിധി സംഘത്തിലെ അംഗം, നയതന്ത്ര അറ്റാഷെ അബ്ദുൽ അസീസ് അൽ സഈദി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗസ്സയിൽ ആണവായുധങ്ങൾ ഒരു സാധ്യതയാണെന്ന് പറഞ്ഞ ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനകളോട് ഐ.എ.ഇ.എയുടെ നിശ്ശബ്ദതയിൽ കുവൈത്തിന്റെ അമ്പരപ്പ് അൽ സഈദി പ്രതിഫലിപ്പിച്ചു. ഈ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടും ഉള്ള ബഹുമാനക്കുറവും അധിനിവേശത്തിന്റെ രക്തദാഹിയായ മനോഭാവത്തെയും വംശീയ ഉന്മൂലനത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആണവ സുരക്ഷ കാര്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കേണ്ടത് ആവശ്യമാണെന്നും അബ്ദുൽ അസീസ് അൽ സഈദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

