Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​​സ്ജി​​ദു​​ൽ...

മ​​സ്ജി​​ദു​​ൽ അ​​ഖ്സ​യിൽ ഇ​​സ്രാ​​യേ​​ൽ ക​​ട​​ന്നു​​ക​​യ​​റ്റം; കു​​വൈ​​ത്ത് അ​​പ​​ല​​പി​​ച്ചു

text_fields
bookmark_border
ministry of foreign affairs
cancel

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്ജി​ദു​ൽ അ​ഖ്സ​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​തി​നെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ലി​ന്റെ ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വും സ​മാ​ധാ​ന പ്ര​മേ​യ​ങ്ങ​ളെ തു​ര​ങ്കം വെ​ക്കു​ന്ന​തു​മാ​ണെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​ത് ആ​ക്ര​മ​ണ സാ​ഹ​ച​ര്യം വ​ർ​ധി​പ്പി​ക്കു​ക​യും നി​ല​വി​ലെ പ്ര​തി​സ​ന്ധി​യെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​ക​യും ചെ​യ്യും. ഇ​സ്ര​ായേ​ൽ ആ​ക്ര​മ​ണ​വും നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​യു​ന്ന​തി​നും ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കു​വൈ​ത്ത് ആ​ഹ്വാ​നം ചെ​യ്തു.

ഇ​സ്രാ​യേ​ൽ ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രി ഇ​റ്റ​മ​ർ ബെ​ൻ​ഗ്വി​റാ​ണ് ആ​യി​ര​ങ്ങ​ളെ ന​യി​ച്ച് മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ ക​യ​റി പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ത്. മ​ന്ത്രി യി​റ്റ്സാ​ക് വാ​സ​ർ​ലോ​ഫും ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളും ഇ​തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Israel intrusion over Masjid al-Aqsa-Kuwait condemned
Next Story