ഇസ്രായേൽ ഉൽപന്നങ്ങൾ സൂക്ഷിക്കാനും കച്ചവടം നടത്താനും പാടില്ലെന്ന് കോടതി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേലിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച് കുവൈത്ത് സുപ്രീംകോ ടതിയുടെ ചരിത്രവിധി. ഇസ്രായേൽ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും കച്ചവടം നടത്തുന്നതും നിയമപരമായി വിലക്കപ്പെട്ടതും കുറ്റകൃത്യവുമാണെന്ന് കോടതി വിധിച്ചു. ഇസ്രായേൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽപന നടത്തിയ സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ വിദേശിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ വിധി. ഇസ്രായേലുമായി ഒരു അർഥത്തിലുള്ള ബന്ധവും പാടില്ലെന്നു പ്രഖ്യാപിച്ച രാജ്യമാണ് കുവൈത്ത്.
ഈ നിലപാടിന് വിരുദ്ധമായി രാജ്യത്തിനകത്തുനിന്ന് ആ രാജ്യത്തിനോ അവിടത്തെ ഉൽപന്നത്തിനോ നേട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ നിയമലംഘനമായി പരിഗണിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ഈ ഇനത്തിലെ ആദ്യത്തെ പരാതിയായതിനാൽ പ്രതിക്ക് കോടതി ശിക്ഷ വിധിക്കാതെ മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൽ നല്ലനടപ്പിന് വിടുകയാണുണ്ടായത്. പ്രതിയിൽനിന്ന് ഇസ്രായേൽ ഉൽപന്നങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
