ഇസ്രായേൽ ആക്രമണം; കുവൈത്ത്-യു.എ.ഇ മന്ത്രിമാർ വിലയിരുത്തി
text_fieldsശൈഖ് സലിം അബ്ദുല്ല അസ്സബാഹ്, ശൈഖ് അബ്ദുല്ല ബിൻ
സായിദ് ആൽ നഹ്യാൻ
കുവൈത്ത് സിറ്റി: ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സയിലെയും നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അസ്സബാഹ് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി ടെലിഫോൺ സംഭാഷണം നടത്തി. സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തു.
കുവൈത്തിൽ ഫലസ്തീനികൾക്കുവേണ്ടി പ്രാർഥിക്കാൻ ആഹ്വാനം
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീനികൾക്കുവേണ്ടി പ്രാർഥിക്കാൻ കുവൈത്ത് ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം പ്രാദേശിക പള്ളികളിലെ ഇമാമുകൾക്ക് നിർദേശം നൽകി.
സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിനും അവരുടെ വിജയത്തിനുമായി സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കണമെന്ന് ആവശ്യപ്പെടുന്നു -മന്ത്രാലയം തിങ്കളാഴ്ച സർക്കുലറിൽ വ്യക്തമാക്കി. തിങ്കളാഴ്ച എല്ലാ പള്ളികളിലും നമസ്കാരത്തിൽ ഫലസ്തീനികൾക്കുവേണ്ടി പ്രത്യേക പ്രാർഥന നടന്നു.
ചികിത്സിക്കാൻ സർജൻസ് അസോസിയേഷൻ
ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി മെഡിക്കൽ, സർജിക്കൽ ടീമുകൾ രൂപവത്കരിക്കാനുള്ള സന്നദ്ധത കുവൈത്ത് സർജൻസ് അസോസിയേഷൻ അറിയിച്ചു. ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യവും അവരുടെ ഭൂമി വീണ്ടെടുക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിൽ ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

