ഇസ്റാഅ് മിഅ്റാജ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകെ.ഐ.സി സംഘടിപ്പിച്ച ഇസ്റാഅ് മിഅ്റാജ് അനുസ്മരണം സമസ്ത മലപ്പുറം ജില്ല ഉപാധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഇസ്റാഅ് മിഅ്റാജ് അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത മലപ്പുറം ജില്ല ഉപാധ്യക്ഷൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത് ഉദ്ഘാടനം ചെയ്തു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.
‘ഇസ്റാഅ് മിഅ്റാജ്; ചരിത്രവും പശ്ചാത്തലവും’ എന്ന വിഷയത്തിൽ അബ്ദുൽ റഹ്മാൻ ഫൈസി മുത്തേടം മുഖ്യ പ്രഭാഷണം നടത്തി. പ്രയാസങ്ങൾക്ക് ശേഷം മധുരമുള്ള എളുപ്പം കൂടെയുണ്ടാകുമെന്ന സന്ദേശമാണ് ഇസ്റാഅ് മിഅ്റാജ് വിശ്വാസി ഹൃദയങ്ങളിലേക്ക് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര, മേഖല, യൂനിറ്റ് നേതാക്കൾ സംബന്ധിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

