ഐ.എസ്.എം സംസ്ഥാന പ്രസിഡന്റിന് സ്വീകരണം നൽകി
text_fieldsഡോ.അൻവർ സാദത്തിനെ ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ ഇത്തിഹാദുൽ ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡൻറ് ഡോ. അൻവർ സാദത്തിന് ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി, അൽ അമീൻ സുല്ലമി, നബീൽ ഫാറോഖ്, മുർഷിദ് അരീക്കാട്, യഅ്ഖൂബ് വേങ്ങര എന്നിവർ വിമാനത്താവളത്തിലെത്തി.
വെള്ളിയാഴ്ച വൈകീട്ട് ദജീജിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ ഡോ. അൻവർ സാദത്തിന് മുഖ്യ പ്രഭാഷണം നടത്തും. സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി ഉദ്ഘാടനം ചെയ്യും. ഫോൺ- 65829673, 99060684, 99776124.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

