‘ഫാഷിസ്റ്റ് അജണ്ടകളെ ചെറുക്കാൻ മതേതര-ജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാകണം’
text_fieldsഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ ഡോ. അൻവർ സാദത്ത്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരളത്തിലെ സാമൂഹിക ബന്ധങ്ങളിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അപരവിദ്വേഷം അപകടകരമാണെന്ന് ഇത്തിഹാദുശ്ശുബ്ബാനുൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത്.
ഫാഷിസ്റ്റ് അജണ്ടകളെ ചെറുക്കാൻ മതേതര-ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മകൾ ഉണ്ടാകണം. രാജ്യ താൽപര്യത്തിന് കരുത്തുപകരുന്ന പ്രവർത്തനങ്ങൾ യുവജന പ്രസ്ഥാനങ്ങൾ അതിശക്തമായി ഏറ്റെടുക്കണമെന്നും ഡോ. അൻവർ സാദത്ത് കൂട്ടിച്ചേർത്തു. കുവൈത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുവാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മ പരിഹരിക്കാൻ യുവജന പ്രസ്ഥാനങ്ങളുടെ കൂട്ടായ ശ്രമങ്ങൾ വേണമെന്ന് ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.
പൊതുജന സേവനത്തിന് അവസരമൊരുക്കുന്ന സർക്കാർ ജോലികൾക്ക് യുവാക്കളെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ത സംഘടന നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരും അഭിപ്രായങ്ങൾ പങ്കുവെച്ചു.
അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), ഷബീർ മണ്ടോളി, ഷബീർ (ഫ്രൈഡെ ഫോറം), മുസ്തഫ ക്വാളിറ്റി, അസീസ് (ജോയ് ആലുക്കാസ്), ഷഫാസ് അഹ്മദ് (ലുലു എക്സസേഞ്ച്), അബ്ദുറഹിമാൻ(അൽ അൻസാരി എക്സേഞ്ച്), മഹ് മൂദ് അപ്സര, ബഷീർ കെ, ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), സത്താർ കുന്നിൽ (ഐ.എം.സി.സി), ഫാറൂഖ് ഹമദാനി (കെ.എം.സി.സി), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), ശരീഫ് പി.ടി (കെ.ഐ.ജി),ബഷീർ ബാത്ത (ഫിമ), അബ്ദുല്ല കാരക്കുന്ന് (ഹുദ), മുകേഷ് (കല ആർട്ട്), അസ്സലാം (ഗൾഫ് മാധ്യമം), ജസീൽ ചെങ്ങളാൻ (മീഡിയ വൺ) എന്നിവർ പങ്കെടുത്തു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി, അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

