ഇസ്ലാമോഫോബിയ െഎക്യരാഷ്ട്ര സഭ പ്രത്യേക സമ്മേളനം ചേരണം –കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്ലാമോഫോബിയ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ പ്രത്യേക സമ്മേളനം ചേര ണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് ആവശ്യപ്പെട്ടു. ന ്യൂസിലൻഡിലെ രണ്ട് പള്ളികളിലുണ്ടായ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ തുർക്കിയുടെ ആവശ്യപ്രകാരം വിളിച്ചുകൂട്ടിയ അടിയന്തര ഒ.ഐ.സി മന്ത്രിതല യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്ലാംഭീതി ലോകത്തിന് വൻ ഭീഷണിയായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഇസ്ലാമിനെക്കുറിച്ച തെറ്റായ ധാരണകൾ ഉണ്ടാക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇസ്ലാമോഫോബിയക്ക് പിന്നിലുള്ളത്.
മറ്റു മതക്കാരെയും പ്രത്യയശാസ്ത്രക്കാരെയും ഉൾക്കൊള്ളാത്ത ആശയമാണ് ഇസ്ലാമിേൻറതെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. യഥാർഥത്തിൽ മനുഷ്യരെന്ന നിലയിൽ എല്ലാ ആശയക്കാരുമായും സഹകരണാത്മക സമീപനമാണ് ഇസ്ലാമിേൻറത്. ഈ സത്യം ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ മുസ്ലിം സമൂഹവും ഇസ്ലാമിക രാജ്യങ്ങളും പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
