Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‌​ലാ​മി​ക്...

ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ; ഗേൾസ് മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
girls meet
cancel
camera_alt

ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് സം​ഘ​ടി​പ്പി​ച്ച ഗേ​ൾ​സ് മീ​റ്റ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ്ങി​നു കീ​ഴി​ൽ കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഗേ​ൾ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗേ​ൾ​സ് വി​ങ് വൈ​സ് പ്ര​സി​ഡ​ന്റ് ഹം​ന ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജു​മൈ​ല ഹ​ബീ​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത​മൂ​ല്യ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് കൗ​മാ​രം നി​റ​മു​ള്ള​താ​യി മാ​റു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ‘കൗ​മാ​ര കാ​ല​ത്തെ മാ​ന​സി​കാ​രോ​ഗ്യ​വും ജീ​വി​ത​ക​ഴി​വു​ക​ളും’ വി​ഷ​യ​ത്തി​ൽ കൗ​ൺ​സ​ലി​ങ് സൈ​ക്കോ​ള​ജി​സ്റ്റ് റ​സി​യ നി​സാ​ർ ക്ലാ​സെ​ടു​ത്തു. ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സ​ജ്ന ശി​ഹാ​ബ് സം​സാ​രി​ച്ചു.

ഇ​ഫ റു​ഖി​യ ഗാ​നം ആ​ല​പി​ച്ചു. ഹെ​ബ സ​ലിം ക്വി​സി​ന് നേ​തൃ​ത്വം ന​ൽ​കി. ശ​രീ​ഫ ഹ​നീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. ഫാ​ത്തി​മ നൂ​റ സ്വാ​ഗ​ത​വും മി​ഫ ഷി​റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഗേ​ൾ​സ് വി​ങ് ക​ൺ​വീ​ന​ർ ഹു​സ്ന ന​ജീ​ബ്, ജ​സീ​റ ആ​സി​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Islamic Women's Association-Girls meet was organized
Next Story