ഐവ ഫഹാഹീൽ, മംഗഫ് യൂനിറ്റുകൾ പഠന സംഗമം
text_fieldsഇസ്ലാമിക് വിമൻസ് അസോസിയേഷൻ മംഗഫ് യൂനിറ്റ് പഠന സംഗമത്തിൽ ഐവ വൈസ്
പ്രസിഡന്റ് മെഹബൂബ അനീസ് ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ‘ആത്മസായൂജ്യത്തിന്റെ വഴിയടയാളങ്ങൾ’ തലക്കെട്ടിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ മംഗഫ്, ഫഹാഹീൽ യൂനിറ്റുകൾ വനിതാ പഠന സംഗമം നടത്തി.
ഫഹാഹീൽ യൂനിറ്റ് സംഗമത്തിൽ ‘ദിക്റുല്ലാഹ്’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം ഇ.സി. ആയിശ ക്ലാസെടുത്തു.
‘ആത്മീയ രക്ഷാകർതൃത്വ ചിന്തകൾ’ വിഷയത്തിൽ ജിൽന മുർഷിദും സംവദിച്ചു. ജസ്ന ബാസിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജൂബിന സനോജ് ഖിറാഅത്ത് നടത്തി. നിയ ജുമാൻ നന്ദി പറഞ്ഞു. പഠന സംഗമത്തിൽ 31 പേർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സാലഡ് നിർമാണ മത്സരം നടത്തി.
വിജയികൾക്ക് സമ്മാനം നൽകി. മംഗഫ് യൂനിറ്റിൽ ‘തൂബൂ ഇലല്ലാഹ്’ വിഷയത്തിൽ ഐവ വൈസ് പ്രസിഡന്റ് മെഹബൂബ അനീസ് ക്ലാസെടുത്തു. സോജ സാബിക് അധ്യക്ഷത വഹിച്ച പരിപാടിയിൽ സൗമ്യ സബീർ ഖിറാഅത്ത് നടത്തി. സബീന സമീർ നന്ദി പറഞ്ഞു. മംഗഫിൽ നടന്ന പഠന സംഗമത്തിൽ 37 ആളുകൾ പങ്കെടുത്തു.

