ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല ഏകദിന പ്രഭാഷണം 14ന്
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഏകദിന പ്രഭാഷണത്തിന്റെ ബ്രോഷർ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖലക്ക് കീഴിൽ മർഹബ യാ ശഹറു റമദാൻ പ്രമേയത്തിൽ ബഷീർ ഫൈസി ദേശമംഗലത്തിന്റെ ഏകദിന പ്രഭാഷണം ഫെബ്രുവരി 14ന് മംഗഫ് നജാത്ത് സ്കൂളിൽ നടത്തും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം കെ.ഐ.സി അബ്ബാസിയ്യ ഓഫിസിൽ സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കോത്ത് സ്വാഗത സംഘം മുഖ്യരക്ഷാധികാരി ശംസുദ്ദീൻ ഫൈസിക്കി നൽകി നിർവഹിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ: ശംസുദ്ദീൻ ഫൈസി (മുഖ്യ രക്ഷാധികാരി), അബ്ദുൽ ഗഫൂർ ഫൈസി, മുഹമ്മദലി ഫൈസി, ഇസ്മായിൽ ഹുദവി, അബ്ദുറഹ്മാൻ ഫൈസി (രക്ഷാധികാരികൾ), അബ്ദുൽ റഷീദ് മസ്താൻ (ചെയർമാൻ), ടി.വി. ഫൈസൽ, അബ്ദുൽ നാസർ കോഡൂർ, സമീർ പാണ്ടിക്കാട്, മുഹമ്മദ് ഹാരിഫ് (വൈസ് ചെയർമാൻ), കെ.പി. ഹംസക്കുട്ടി (ജനറൽ കൺവീനർ), ഇസ്മായിൽ വള്ളിയോത്ത്, കെ.ടി. റാഷിദ്, സിദ്ദീഖ് പുഞ്ചാവി (കൺവീനർ), ശിഹാബ് മാസ്റ്റർ, ഷബീർ മാസ്റ്റർ, ഫൈസൽ മാസ്റ്റർ (കോഓഡിനേറ്റർ). വിവിധ വകുപ്പ് കൺവീനർമാരെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

