അൽമദ്റസത്തുൽ ഇസ്ലാമിയ ക്ലാസുകൾ അടുത്ത മാസം ആരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: അൽമദ്റസത്തുൽ ഇസ്ലാമിയയുടെ വിവിധ ബ്രാഞ്ചുകളിൽ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ ആറിന് ആരംഭിക്കും. പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രവേശനം ആരംഭിച്ചു.
കേരള മദ്റസ ഏജുക്കേഷൻ ബോർഡ് സിലബസ് അനുസരിച്ചാണ് ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ എട്ടു മണി മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന മദ്റസകളിൽ യോഗ്യരും പരിചയ സമ്പന്നരുമായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ചെറിയ കുട്ടികളെ മൂന്നു വർഷം കൊണ്ട് സ്വന്തമായി ഖുർആൻ പാരായണം ചെയ്യാൻ പ്രാപ്തമാക്കുന്ന ഹെവൻസ് ഖുർആൻ പാഠ്യപദ്ധതി അൽമദ്റസത്തുൽ ഇസ്ലാമിയയുടെ പ്രത്യേകതയാണ്. കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ട്. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ദാറുൽ ഖുർആൻ ഫർവാനിയ, ദാറുൽ ഖുർആൻ സബാഹിയ, പാകിസ്താൻ സ്കൂൾ അബ്ബാസിയ, മദ്റസ അത്തൗഹീദ് ഹവല്ലി എന്നിവിടങ്ങളിലായി നാലു മലയാളം മീഡിയം മദ്റസകളും ദാറുൽ ഖുർആൻ ഫർവാനിയ , ദാറുൽ ഖുർആൻ ബയാൻ, ദാറുൽ ഖുർആൻ സബാഹിയ, മദ്റസ സുമയ്യ ജഹ്റ എന്നിവിടങ്ങളിലായി നാല് ഇംഗ്ലീഷ് മീഡിയം മദ്റസകളും പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും.
മലയാളം മദ്റസകൾ അബ്ബാസിയ: 99771469, ഫർവാനിയ: 50111731, ഫഹാഹീൽ: 65975080, ഹവല്ലി: 66977039. ഇംഗ്ലീഷ് മദ്റസകൾ സാൽമിയ: 55238583, ഖൈത്താൻ: 65757138, സബാഹിയ: 65762175, ജഹ്റ: 99354375
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

