ഇസ്ലാഹി മദ്റസ ഫെസ്റ്റ് 10ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്ററിനു കീഴിലുള്ള മദ്റസകളുടെ ഫെസ്റ്റ് ഫെബ്രുവരി 10ന് റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കും. ഖുർആൻ പാരായണം, ഹിഫ്ള്, ഇസ്ലാമിക ഗാനം, പ്രബന്ധരചന, കളറിങ്, കഥ പറയൽ, ചിത്രരചന, ബാങ്കുവിളി, ഒപ്പന, കോൽക്കളി തുടങ്ങി വിവിധ പരിപാടികൾ ഉണ്ടാകും. വിവിധ മദ്റസകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ മാറ്റുരക്കും.
പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. മദ്റസ പ്രിൻസിപ്പൽ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സലഫി, സൈദ് മുഹമ്മദ്, എൻജി. അബ്ദുറഹ്മാൻ, അനസ് മുഹമ്മദ്, ഹനൂബ്, എൻജി. ഫിറോസ്, റാഫി കതിരൂർ, ഫൈസൽ വടകര എന്നിവർ സംസാരിച്ചു. കുവൈത്തിലെ എല്ലാ ഏരിയകളിൽനിന്നും വാഹന സൗകര്യം ഉണ്ടാകും. ഫോൺ: 97827920, 97562375, 99060684.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

