ഇസ്ലാഹി സെൻറർ തർബിയ്യത്ത് ക്യാമ്പ്
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഹവല്ലി യൂനിറ്റ് തർബിയ്യത്ത് ക്യാമ്പിൽ ഹാഫിള് മുഹമ്മദ് അസ്ലം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹവല്ലി യൂനിറ്റ് തർബിയ്യത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ശഅബ് മസ്ജിദ് രിഫാഇയിൽ നടന്ന പരിപാടിയിൽ ഖുർആൻ പാരായണ പഠനം ഹാഫിള് മുഹമ്മദ് അസ്ലം, പ്രാർഥന പഠനം ഇഹ്സാൻ അൽ ഹികമി, ഹദീസ് പഠനം അബ്ദുസ്സലാം സ്വലാഹി, അഖീദ പഠനം ശഫീഖ് മോങ്ങം, കർമശാസ്ത്രപഠനം മുസ്തഫ സഖാഫി അൽ കാമിലി, ചരിത്ര പഠനം മുഹമ്മദ് അശ്റഫ് എകരൂൽ എന്നിവർ അവതരിപ്പിച്ചു. സുനാശ് ഷുക്കൂർ സമാപന പ്രഭാഷണം നടത്തി. സാൽമിയ സോൺ ജനറൽ സെക്രട്ടറി സമീർ എകരൂൽ സ്വാഗതവും ഷാജു പൊന്നാനി നന്ദിയും പറഞ്ഞു.