ഇസ്ലാഹി സെന്റർ റയ്യാൻ മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsറയ്യാൻ മത്സരത്തിൽ മെഗാ സമ്മാനം നേടിയ നഫ്സിയ ഹാഷിഖിനുള്ള ഉപഹാരം മകൾ മിസ്ബ സൈനബ് ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ഖുർആൻ ലേണിങ് സ്കൂൾ (ഖ്യു.എൽ.എസ്) വിങ് ഓൺലൈനായി റമദാനിൽ സംഘടിപ്പിച്ച റയ്യാൻ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫാത്തിമ റഹ്മാൻ, ഇ. ജൽവ, വി.ടി. അബ്ദുൽ ഹഖ്, കരീമ ഹുസൈൻ ഡൽവി, ഷഫീഖ് വി.പി, ഫർഹത്ത്, നസീമ അഷ്റഫ്, പി.സി. റൂബീന, വി.സി. മറിയക്കുട്ടി, അബ്ദുൽ അസീസ്, നാദിറ ഫൈസൽ, പി.സി. സാജിദ, സി. ഫൗസിയ, വി.പി. ഹാജറ, സുകേഖ, സി.എ. ഫൈസൽ, നെസ കോഴിക്കോട്, ഹസീന കിഴക്കോട്ട്, മുനീർ, റാബിയ മാറഞ്ചേരി, മിൻഹ ഫാത്തിമ എടവണ്ണ, സിയാദ് മേലെ പാളയം, ഇഹ്സാൻ റഫീഖ് ഫർവാനിയ്യ, വി.ടി. റയ്യാൻ, റഫാൻ സാൽമിയ, റഷ കുവൈത്ത്, യഹ്ഖൂബ് മൂഴിക്കൽ എന്നിവർ വിജയികളായി.
എല്ലാ മത്സരത്തിലും പങ്കെടുത്തവരിൽനിന്ന് തിരഞ്ഞെടുത്തവർക്കുള്ള മെഗാ സമ്മാനം നഫ്സിയ ഹാഷിഖ്, കരീമ ഹുസൈൻ ദെല്വി, സുലൈഖ മുജീബ്, ഉസ്വതുൽ ഹസന പി.വി എന്നിവർ കരസ്ഥമാക്കി.
എം. അഹ്മദ് കുട്ടി മദനി, അബ്ദുൽ അസീസ് സലഫി, ഡോ. ജമാലുദ്ദീൻ ഫാറൂഖി, സയ്യിദ് സുല്ലമി, അബ്ദുറഊഫ് മദനി, ഇർഷാദ് ഫാറൂഖി മാത്തോട്ടം, നജീബ ടീച്ചർ, ആയിശ ടീച്ചർ, അബ്ദുൽ ഹമീദ് മദീനി, ഷമീമുല്ല സലഫി, മുർഷിദ് അരീക്കാട്, അജ്മൽ സുല്ലമി, ഹാരിസ് തൃക്കളയൂർ, സാജിദ് ഫാറൂഖി, അസൈൻ സ്വലാഹി പാറന്നൂർ, നാസർ മുട്ടിൽ, മുഹമ്മദ് ഷാനിബ് വടകര, ലുക്മാൻ പോത്തുകല്ല്, അബ്ദുല്ല സുല്ലമി കൊടുവള്ളി എന്നിവർ റയ്യാൻ മത്സരത്തിൽ ക്ലാസുകളെടുത്തു. ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് മദനി, അബ്ദുൽ ലത്തീഫ് പേക്കാടൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. ലുക്മാൻ പോത്തുകല്ല്, അയ്യൂബ് ഖാൻ, മുഹമ്മദ് റഫീഖ്, ആസിഫ് എന്നിവർ സംബന്ധിച്ചു.
ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, അനസ് മുഹമ്മദ്, നാസർ മുട്ടിൽ, ബിൻസീർ പുറങ്ങ്, മുഹമ്മദ് ആമിർ യു.പി എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു. കുവൈത്ത്, മറ്റു ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നായി നാനൂറിൽപരം പഠിതാക്കൾ മത്സരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

