ഇസ്ലാഹി സെൻറർ 'പാരൻറ്സ് കോർണർ'
text_fieldsകെ.കെ.ഐ.സി ‘പാരൻറ്സ് കോർണറി’ൽ റഷീദ് കുട്ടമ്പൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) സി.ആർ.ഇ പഠിതാക്കളുടെ രക്ഷിതാക്കൾക്ക് 'പാരൻറ്സ് കോർണർ' എന്ന പേരിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ പ്രവർത്തകനും ട്രെയിനറുമായ റഷീദ് കുട്ടമ്പൂർ മുഖ്യ പ്രഭാഷണം നടത്തി. മക്കൾ ദൈവാനുഗ്രഹവും ജീവിതത്തിന്റെ കൺകുളിർമയാണെന്നും അത് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുക എന്നത് രക്ഷിതാവിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.ഐ.സി പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. സെൻറർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് സ്വാഗതവും സി.ആർ.ഇ ഇൻസ്ട്രക്ടർ സമീർ എകരൂൽ സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

