ഇസ്ലാഹി സെൻറർ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
text_fieldsഇസ്ലാഹി സെൻറർ ഇഫ്താർ മീറ്റ് സോഷ്യൽ ആക്ടിവിസ്റ്റ് ഫഹദ് വലീദ് അൽഫാദിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ഘടകം മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം സോഷ്യൽ ആക്ടിവിസ്റ്റ് ഫഹദ് വലീദ് അൽഫാദിൽ ഉദ്ഘാടനം ചെയ്തു. റമദാൻ സൂക്ഷ്മതാ ബോധവും ഭൗതിക ലാഭേച്ഛയില്ലാതെ സമൂഹത്തിന്റെ പ്രയാസങ്ങളെ ദൂരീകരിക്കാനുള്ള മനസ്സും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി മുഖ്യഭാഷണം നടത്തി. ഇസ്ലാം മാനവികതക്ക് പ്രാധാന്യം നൽകുന്ന മതമാണ്. ഭക്തി കൊണ്ട് ആര് മുന്നിട്ട് നിൽക്കുന്നുവോ അവനാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ആദരണീയനെന്ന് സയ്യിദ് സുല്ലമി ഉണർത്തി.
ഫിറോസ് ഹമീദ് (കെ.ഐ.ജി), ബഷീർ ബാത്ത (കെ.എം.സി.സി), സിദ്ദീഖ് വലിയകത്ത്, ഖലീൽ അടൂർ, സഗീർ, അബ്ദുൽ റഹ്മാൻ അൻസാരി എന്നിവർ പങ്കെടുത്തു. ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, കേന്ദ്ര ദഅവ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ഹാഫിള് മുബഷിർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

