ഇസ്ലാഹി സെന്റർ ഉംറ സംഗമം സംഘടിപ്പിച്ചു
text_fieldsഇസ്ലാഹി സെന്റർ ഉംറ സംഗമത്തിൽ അമീർ ശബീർ സലഫി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഹജ്ജ് ഉംറ വിഭാഗത്തിന്റെ കീഴിൽ ഉംറ നിർവഹിച്ചെത്തിയവരുടെ സംഗമം സംഘടിപ്പിച്ചു. ഖുർതുബ ഇഹ്യാ ഉതുറാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഉംറ നിർവഹിച്ചവർ യാത്ര അനുഭവങ്ങൾ വിശദീകരിച്ചു.
ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, സോഷ്യൽ വെൽഫയർ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, അമീറുമാരായ ഷബീർ സലഫി, അബ്ദുൽ മജീദ് മദനി എന്നിവർ സംസാരിച്ചു.
ഹജ്ജ് ഉംറ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് സ്വാഗതവും സെന്റർ ക്രിയേറ്റിവിറ്റി സെക്രട്ടറി സമീർ അലി ഏകരൂൽ നന്ദിയും പറഞ്ഞു.

