ഐ.എസ്.കെ കുവൈത്ത് ‘വൈഷ്ണവം -2023’
text_fieldsഐ.എസ്.കെ കുവൈത്ത് ‘വൈഷ്ണവം -2023’ ശശി അയ്യഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ ‘വൈഷ്ണവം - 2023’ അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സിനിമ നിർമാതാവും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ ഉദ്ഘാടനം ചെയ്തു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ജി. ബിനു ആശംസ നേർന്നു. സുവനീർ മുഖ്യാതിഥി ശശി അയ്യഞ്ചിറ ഡോ. വെങ്കിടേഷിന് നൽകി പ്രകാശനം ചെയ്തു.
സുനിൽ പാറകപാടത്ത് നിർമിച്ച വിഡിയോ ആൽബം സുനിൽ പാറകപാടത്ത് ശശി അയ്യഞ്ചിറക്ക് നൽകി പ്രകാശനം ചെയ്തു. വ്യവസായ പ്രമുഖരെ സമ്മേളന വേദിയിൽ ആദരിച്ചു. മുരളി അപ്പാടത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും നൃത്തനൃത്യങ്ങളും കലാപരിപാടികളും അരങ്ങേറി. ജിജുന ഉണ്ണി അവതാരകയായി. ജീവകാരുണ്യ പ്രവർത്തകനായ മനോജ് മാവേലിക്കരയെയും കുവൈത്തിലെ വ്യവസായ പ്രമുഖരെയും സമ്മേളന വേദിയിൽ ആദരിച്ചു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി വി.ജി. ജിനേഷ് സ്വാഗതവും ട്രഷറർ കെ.ടി. ഗോപകുമാർ നന്ദിയും പറഞ്ഞു.

