ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
text_fieldsഅന്താരാഷ്ട്ര ശ്രീകൃഷ്ണ കുവൈത്ത് ചാപ്റ്റർ ശ്രീകൃഷ്ണ ജയന്തി ആഘോഷം മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കുവൈത്ത് ചാപ്റ്റർ (ഐ.എസ്.കെ) ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദീപ ജിനേഷും സന്ധ്യ ബൈജുവും ചേർന്ന് ആലപിച്ച ശ്രീകൃഷ്ണാഷ്ടമി സ്തുതികളോടെ തുടക്കം കുറിച്ചു. ജീവകാരുണ്യ പ്രവർത്തകനായ മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു.
ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനേഷ് ജീവലൻ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. കെ.വി. ഷാജി, കെ.ടി. ഗോപകുമാർ, സന്ധ്യ ബൈജു, കെ.എസ്. അജിത്ത് കുമാർ, കെ.ആർ. ബൈജു, മോഹനകുമാർ, ബൈജു പിള്ള, നമോ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡൻറ് പി.ജി. ബിനു സ്വാഗതവും ട്രഷറർ പി.എം. നായർ നന്ദിയും പറഞ്ഞു.

