ഇസ്കോൺ 2018 സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഡിസംബർ 28, 29 തീയതികളിൽ നടത്തുന്ന ഏഴാമത് ഇസ്ലാമിക് സ്റ്റുഡൻറ്സ് കോൺഫറൻസ് (ഇസ്കോൺ 2018) സംഘാടക സമിതി രൂപവത്കരിച്ചു. പി.എൻ. അബ്ദുല്ലത്തീഫ് മദനി ചെയർമാനും അബ്ദുൽ ജലീൽ മലപ്പുറം ജനറൽ കൺവീനറും സുനാഷ് ശുക്കൂർ വൈസ് ചെയർമാനും മെഹ്ബൂബ് കാപ്പാട് ജോയൻറ് കൺവീനറുമാണ്. വിവിധ വകുപ്പ് ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
29ന് മസ്ജിദുൽ കബീർ അങ്കണത്തിൽ കൗമാരക്കാരായ കുട്ടികൾക്കായി ശിൽപശാല നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വേദികളിലാണ് പരിപാടി. ഫറൂഖ് കോളജ് പ്രഫസർ ഡോ. ജൗഹർ മുനവ്വർ, എൻജി. മുഹമ്മദ് അജ്മൽ (ഐ.ഐ.ടി ബംഗളൂരു), ഹാഫിള് സിറാജുൽ ഇസ്ലാം ബാലുശ്ശേരി (യു.എ.ഇ) തുടങ്ങിയവർ ക്ലാസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.