ഐ.എസ്.എ കുവൈത്ത് ഘടകം രൂപവത്കരിച്ചു
text_fieldsനാസർ അബു തലേബ്, ഷമേജ് കുമാർ
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള ഓട്ടോമേഷൻ പ്രൊഫഷനലുകളെ ബന്ധിപ്പിക്കുന്ന ഇന്റർനാഷനൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്റെ (ഐ.എസ്.എ) കുവൈത്ത് ഘടകം രൂപവത്കരിച്ചു.കുവൈത്ത് ഘടകം പ്രസിഡന്റായി നാസർ അബു തലേബ്, സെക്രട്ടറിയായി ഷമേജ് കുമാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഓട്ടോമേഷനിലൂടെ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കുന്നതിനായി 1945-ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത പ്രൊഫഷനൽ അസോസിയേഷനാണ് ഐ.എസ്.എ. കൃത്യമായ സ്റ്റാൻഡേർഡ് മാനദണ്ഡങ്ങളിലൂടെയും, അറിവ് പങ്കിടലിലൂടെയും ആഗോള ഓട്ടോമേഷൻ സമൂഹത്തെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. വ്യാപകമായി ഉപയോഗിക്കുന്ന ആഗോള സ്റ്റാൻഡേർഡ് മാനദണ്ഡങ്ങളും സർട്ടിഫിക്കേഷൻ പരിപാടികളും ഐ.എസ്.എ വികസിപ്പിക്കുന്നുണ്ട്. പ്രൊഫഷനലുകളെ സർറ്റിഫിക്കേഷൻ ചെയ്യൽ, സാങ്കേതിക വിദ്യാഭ്യാസ പരിശീലനം, പുസ്തകങ്ങളുടെയും സാങ്കേതിക ലേഖനങ്ങളുടെയും പ്രസിദ്ധീകരണം, കോൺഫറൻസുകളും പ്രദർശനങ്ങളും സംഘടിപ്പിക്കൽ, ലോകമെമ്പാടുമുള്ള അംഗങ്ങൾക്കും ഉപഭോക്താക്കൾക്കും ഇടയിൽ നെറ്റ്വർക്കിങ്, കരിയർ വികസന പരിപാടികൾ എന്നിവയും നൽകുന്നു. 14,000 ത്തിലധികം ഓട്ടോമേഷൻ പ്രൊഫഷനലുകൾ ഐ.എസ്.എയിൽ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

