ഇറാഖ് ആരാധകർ പറന്നെത്തും
text_fieldsRepresentation Image
കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ മത്സരത്തിൽ ഇറാഖി ടീമിനെ പിന്തുണക്കാൻ അതിർത്തികടന്ന് ആരാധകരെത്തും. ഫുട്ബാൾ ആരാധകരെ എത്തിക്കുന്നതിനായി കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് നടത്തുമെന്ന് ഇറാഖി എയർവേസ് പ്രഖ്യാപിച്ചിട്ടുണ്ട്.
യാത്ര ചെയ്യുന്ന ആരാധകർക്ക് ഇലക്ട്രോണിക് പാസ്പോർട്ടും പ്രവേശന വിസയും, ഹോട്ടൽ റിസർവേഷനും ഉണ്ടായിരിക്കണമെന്നും ഇറാഖിന്റെ ദേശീയ വിമാനക്കമ്പനി വ്യക്തമാക്കി.
ഇറാഖ്-കുവൈത്ത് മത്സരത്തിൽ ഇറാഖിൽ നിന്നുള്ള 5,000 ഫുട്ബാൾ ആരാധകർ പങ്കെടുക്കുമെന്ന് കുവൈത്തിലെ ഇറാഖി അംബാസഡർ അൽ മൻഹാൽ അൽ സാഫി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

