ഇറാഖ് ആഭ്യന്തര മന്ത്രി കുവൈത്തിൽ; അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇറാഖ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ അബ്ദുലാമിർ അൽ ഷമ്മരിയെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇറാഖ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ അബ്ദുലാമിർ അൽ ഷമ്മരി കുവൈത്തിലെത്തി. ഇറാഖും കുവൈത്തും തമ്മിലുള്ള സുരക്ഷ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, നേരത്തെ ഒപ്പുവെച്ച ധാരണാപത്രവും സുരക്ഷ സഹകരണവും നടപ്പാക്കുന്നതിനുള്ള ചർച്ച എന്നിവയുടെ ഭാഗമായാണ് സന്ദർശനം.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായി അബ്ദുലാമിർ അൽ ഷമ്മരി കൂടിക്കാഴ്ചകൾ നടത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് അബ്ദുലാമിർ അൽ ഷമ്മരിയേയും പ്രതിനിധി സംഘത്തേയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

