Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ഖി​ലെ...

ഇ​റാ​ഖി​ലെ പ്ര​ക്ഷോ​ഭം: അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത പാ​ലി​ച്ച്​ കു​വൈ​ത്ത്​

text_fields
bookmark_border
ഇ​റാ​ഖി​ലെ പ്ര​ക്ഷോ​ഭം: അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത പാ​ലി​ച്ച്​ കു​വൈ​ത്ത്​
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ഖി​ലെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ അ​തി​ർ​ത്തി​യി​ൽ കു​വൈ​ത്ത്​ സൈ​ന്യം ജാ​ഗ്ര​ത​യി​ൽ. ഏ​ത്​ സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​യി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ജ​ഫി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ നി​ർ​ത്തി. ന​ജ​ഫി​ൽ സ​മ​ര​ക്കാ​ർ വി​മാ​ന​ത്താ​വ​ളം കൈ​യേ​റി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. വി​വി​ധ സേ​വ​ന​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടും അ​ഴി​മ​തി ആ​രോ​പി​ച്ചു​മാ​ണ്​ ഇ​റാ​ഖി​ലെ ന​ജ​ഫി​ൽ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്. 

അ​ഞ്ചു​ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​രം ഇ​പ്പോ​ൾ രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, കു​വൈ​ത്തി​ൽ സ്ഥി​തി ശാ​ന്ത​മാ​ണ്. അ​യ​ൽ​രാ​ജ്യ​ത്തെ പ്ര​ക്ഷോ​ഭം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​വാ​യു​ള്ള ക​രു​ത​ലി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ ത​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. സ​മ​രം അ​ടി​ച്ച​മ​ർ​ത്തു​മെ​ന്നാ​ണ്​ ഇ​റാ​ഖ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത​റി​യേ​ക്കാ​വു​ന്ന പ്ര​ക്ഷോ​ഭ​ക​ർ കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ്​ അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്. കു​വൈ​ത്ത്​ സേ​നാ മേ​ധാ​വി ല​ഫ്.​ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ ഖു​ദ്​​ർ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ച്​ സ്ഥി​തി വി​ല​യി​രു​ത്തി. 

ഇ​പ്പോ​ൾ ആ​ശ​ങ്ക​ക്ക്​ വ​ക​യി​ല്ലെ​ന്നും അ​തി​ർ​ത്തി​യി​ൽ സൈ​ന്യം ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും മു​ഹ​മ്മ​ദ്​ ഖു​ദ്​​ർ വ്യ​ക്ത​മാ​ക്കി. ഇ​റാ​ഖി​ലു​ള്ള കു​വൈ​ത്ത്​ പൗ​ര​ന്മാ​രോ​ട്​ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ നി​ന്നും പൊ​തു​നി​ര​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ സാ​ലിം അ​ൽ സ​മാ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ഹാ​യ​ത്തി​ന്​ 07802604123, 078300004444, 0783111112222 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqgulf newsbordermalayalam news
News Summary - Iraq-Kuwait-border-Gulf news
Next Story