ഇറാഖ് അതിര്‍ത്തിയില്‍ പ്രശ്നങ്ങളില്ളെന്ന് വിദേശകാര്യ സഹമന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് അതിര്‍ത്തിയില്‍ പ്രശ്നങ്ങളൊന്നുമില്ളെന്നും ഇക്കാര്യത്തില്‍ പൗരന്മാരുടെ ആശങ്കയും ജാഗ്രതയും സ്വാഭാവികമാണെന്നും വിദേശകാര്യ സഹമന്ത്രി ശൈഖ് ഖാലിദ് അല്‍ ജാറുല്ല പറഞ്ഞു. കുവൈത്തിന്‍െറ പരമാധികാരം അംഗീകരിച്ച ഇറാഖ് സര്‍ക്കാറിന്‍െറ നിലപാടിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കുവൈത്ത് പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം ഇറാഖ് സ്പീക്കര്‍ സലീം അല്‍ ജബ്രിയുമായി ചര്‍ച്ച ചടത്തി.
ഇരുരാജ്യങ്ങളും പരസ്പരം അതിരുകള്‍ മാനിക്കുമെന്നും ഇരുവരും പറഞ്ഞു. അറബ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംബന്ധിക്കാനത്തെിയപ്പോള്‍ ഈജിപ്തിലെ കൈറോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഖുര്‍ അബ്ദുല്ല ജലപാതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍െറ പശ്ചാത്തലത്തിലാണ് സംഭവവികാസങ്ങള്‍. അതിനിടെ, അതിര്‍ത്തിയില്‍ എല്ലാം സാധാരണപോലെയാണെന്നും എല്ലാവരും അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് പറഞ്ഞു. അയല്‍രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണ്.
കുവൈത്തിന് അതില്‍ ഇടപെടേണ്ട കാര്യമില്ല. കുവൈത്തിനെതിരായി ഇറാഖി എം.പിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
