Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ആക്രമണം: കുവൈത്ത് ചെറുത്തത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ

text_fields
bookmark_border
ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല
ഇറാൻ ആക്രമണം: കുവൈത്ത് ചെറുത്തത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ
cancel

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇന്ന് പുലർച്ചെയുണ്ടായ ഇറാൻ ആക്രമണത്തിൽ രാജ്യത്ത് എത്തിയത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ. കുവൈത്ത് വ്യോമാതിർത്തിയിൽ സായുധ സേന അവയെ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്‌വാൻ അറിയിച്ചു. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള സൈന്യത്തിന്റെ ജാഗ്രത പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിരന്തരമായ സന്നദ്ധതയോടും തയാറെടുപ്പോടും കൂടി തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിനുള്ള സായുധ സേനയുടെ പ്രതിബദ്ധതയും സൂചിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് കുവൈത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടായത്. പുലർച്ചെ മൂന്നോടെയുണ്ടായ ആക്രമണത്തെ തുടർന്ന് രാജ്യത്താകെ സൈറൺ മുഴക്കുകയും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iranian attack: Kuwait intercepts two ballistic missiles
Next Story