ശത്രുതാപരമായ പ്രവൃത്തികൾ ഇറാൻ ഉടനടി നിർത്തണം; ഇറാൻ അംബാസഡറെ പ്രതിഷേധം അറിയിച്ചു കുവൈത്ത്
text_fieldsവിദേശകാര്യ സഹമന്ത്രി ഹമദ് അൽ മഷാൻ കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് ടൗട്ടോഞ്ചികൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നുഴഞ്ഞുകയറി സംഘർഷം സൃഷ്ടിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അംഗങ്ങളുടെ നടപടിയിൽ ഇറാൻ അംബാസഡറെ പ്രതിഷേധം അറിയിച്ചു കുവൈത്ത്. ബുബിയാൻ ദ്വീപിലേക്ക് ഐ.ആർ.ജി.സി നുഴഞ്ഞുകയറിയതിലും സൈനിക ഉദ്യോഗസ്ഥരുമായുള്ള വെടിവെപ്പിലും കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് ടൗട്ടോഞ്ചിയെ വിളിച്ചുവരുത്തി വിദേശകാര്യ സഹമന്ത്രി ഹമദ് അൽ മഷാൻ പ്രതിഷേധ കുറിപ്പു നൽകി.
ഐ.ആർ.ജി.സിയുടെ ശത്രുതാപരമായ പ്രവൃത്തിയെ ശക്തമായി അപലപിച്ച ഹമദ് അൽ മഷാൻ ഇറാനോട് ഇത്തരം പ്രവൃത്തികൾ ഉടനടി നിരുപാധികമായി നിർത്താൻ ഉണർത്തി. കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനത്തിനും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും യു.എൻ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനത്തിനും ഇറാനാണ് പൂർണ ഉത്തരവാദിത്തം എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് സ്വയം പ്രതിരോധിക്കാനും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിന് ഏത് നടപടിയും സ്വീകരിക്കാനും കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

