ജോർഡന് നേരെയുള്ള ഇറാൻ ആക്രമണത്തെ അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ജോർഡന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ജോർഡന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയം എന്നിവയുടെ പരസ്യമായ ലംഘനമാണ് ആക്രമണങ്ങളെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശേഷിപ്പിച്ചു.
ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കുക, സംഘർഷം ലഘൂകരിക്കുന്നതിനും ചർച്ചകൾക്കും മുൻഗണന നൽകുക, മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുക, ജനങ്ങളെ സംഘർഷങ്ങളിൽ നിന്നും സ്ഥിതിഗതികൾ വഷളാകുന്നതിൽ നിന്നും സംരക്ഷിക്കുന്ന രീതിയിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക എന്നിവയുടെ ആവശ്യകത കുവൈത്ത് ഊന്നിപ്പറഞ്ഞു.
ജോർഡന് കുവൈത്തിന്റെ പൂർണ്ണമായ ഐക്യദാർഢ്യവും, പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

