കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ആക്രമണം തുടരുന്നു. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിന് പിന്നാലെ വൈകീട്ടും ആക്രമണം നടന്നു. 4.30ഓടെയായിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതായി സൈന്യം അറിയിച്ചു.
ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സ്ഫോടന ശബ്‌ദങ്ങൾ ആക്രമണങ്ങളെ തടയുന്നതിന്റെ ഫലമാണെന്ന് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തിനുനേരെ ഇറാന്റെ നിരന്തര ആക്രമണം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജല വൈദ്യുതി പ്ലാന്റിനും എണ്ണ ഉല്പാദന കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കും വലിയ നാശനഷ്ടങ്ങളും ഉണ്ടായി. സൈനിക ക്യാമ്പുകളിലെ ആക്രമണത്തിൽ ഏതാനും സൈനികർക്കും പരിക്കേറ്റിരുന്നു. തീ കൊടുത്തുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോസഗസഥർക്കും പരിക്കേറ്റു. നേരത്തെ രാത്രികളിൽ മാത്രമായിരുന്ന ആക്രമണം നിലവിൽ പകൽ സമയത്തേക്കും വ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ ഒന്നാം ഉപപ്രധാനമന്ത്രി സന്ദർശിച്ചു
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ ഉണ്ടായ തീപിടുത്തം നിയന്ത്രിക്കുന്നതിനിടെ പരിക്കേറ്റ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് സന്ദർശിച്ചു. ഉദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതി അദ്ദേഹം നേരിട്ടു ചോദിച്ചറിഞ്ഞു.
പരിക്കേറ്റ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് സന്ദർശിക്കുന്നു
പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ സംഘം വിവരിച്ചു. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയ ശൈഖ് ഫഹദ് പരിക്കേറ്റവർക്ക് നൽകിയ പരിചരണത്തെയും മെഡിക്കൽ ജീവനക്കാരുടെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്തും ജനങ്ങളും എല്ലാവിധ ആപത്തുകളിൽ നിന്നും സുരക്ഷിതരായിരിക്കട്ടെയെന്നും പ്രാർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

